പൂണിത്തുറ പള്ളിയില്‍ ഇന്ന് തിരുനാൾ കൊടിയേറ്റ്
1515908
Thursday, February 20, 2025 3:49 AM IST
കൊച്ചി: പൂണിത്തുറ (ചമ്പക്കര) പള്ളിയില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ദര്‍ശനത്തിരുനാളിന് ഇന്ന് വൈകിട്ട് അഞ്ചിന് വികാരി ഫാ. ബിജു പെരുമായൻ കൊടിയേറ്റും. രാവിലെ ആറിന് ദിവ്യബലി ഉണ്ടാകും.
നാളെ രാവിലെ ആറിന് കുര്‍ബാന, വൈകിട്ട് അഞ്ചിന് ലത്തീന്‍ റീത്തില്‍ കുർബാന , തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, സാല്‍വേ ലദീഞ്ഞ്, നൊവേന, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, ദര്‍ശനസമൂഹത്തിന്റെ കൂട്ടായ്മ. 22ന് വൈകിട്ട് അഞ്ചിന് രൂപം എഴുന്നിള്ളിപ്പ് കപ്പേളയില്‍ നിന്നും പള്ളിയിലേക്ക്.
ഇടവകയിലെ 10 ഓളം വൈദികര്‍ ഒന്നിച്ച് ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് തോമസ്പുരം ഭാഗത്തേക്ക് പ്രദക്ഷിണം. തിരുനാള്‍ ദിനമായ 23ന് രാവിലെ ആറിനും ഏഴിനും ഒമ്പതിനും കുര്‍ബാന. വൈകിട്ട് 5.30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ.മെല്വിന് ചിറ്റിലപ്പിള്ളി കാര്‍മികത്വം വഹിക്കും.
ഫാ.പോള്‍ മൊറേലി പ്രസംഗിക്കും. തുടര്‍ന്ന് തൈക്കൂടം കോണ്‍വെന്റ് ഭാഗത്തേക്ക് പ്രദക്ഷിണം. രാത്രി ലേസര്‍ ഷോ ഉണ്ടായിരിക്കും. മാര്‍ച്ചിന് രണ്ടിനാണ് എട്ടാമിടം.