കലൂര്‍ പള്ളിയില്‍ തിരുനാൾ നാളെ കൊടിയേറും
1515938
Thursday, February 20, 2025 4:24 AM IST
കൊച്ചി: കലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുനാളിന് നാളെ കൊടിയേറി 23 ന് സമാപിക്കും. നാളെ വൈകുന്നേരം 5.30 ന് വരാപ്പുഴ സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ കൊടികയറ്റത്തിനും ദിവ്യബലിക്കും നൊവേനയ്ക്കും മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.യേശുദാസ് ആശാരിപറമ്പില്‍ വചനപ്രഘോഷണം നടത്തും.
22ന് വൈകുന്നേരം 5.30 ന് ദിവ്യബലിക്ക് വല്ലാര്‍പാടം സെന്റ് മേരീസ് ബസിലിക്ക റെക്ടര്‍ ഫാ.ജെറോം ചമ്മിണികോടത്ത് മുഖ്യകാര്‍മികനാകും. ഫാ.ആന്റണി റാഫേല്‍ കൊമരംചാത്ത് വചനപ്രഘോഷണം നടത്തും.
സമാപനദിവസമായ 23ന് രാവിലെ ഏഴിന് തിരുനാള്‍ ദിവ്യബലിക്ക് റെക്ടര്‍ ഫാ.പോള്‍സണ്‍ സിമേതി മുഖ്യകാര്‍മികത്വം വഹിക്കും. 11 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികനാകും.
ഫാ.ക്യാപ്പിസ്റ്റന്‍ ലോപ്പസ് വചനപ്രഘോഷണം നടത്തും. വൈകുന്നേരം അഞ്ചിന് തിരുനാള്‍ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിവസങ്ങളില്‍ ദിവ്യബലിക്ക് ശേഷം നൊവേന ഉണ്ടായിരിക്കും.