വില്ലേജ് ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി
1515915
Thursday, February 20, 2025 4:01 AM IST
കാലടി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി വർധനവിനുമെതിരേ നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി.
മലയാറ്റൂർ വില്ലേജ് ഓഫീസിനു മുൻപിൽ നടന്ന ധർണ പെൻഷൻ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി. മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു കണിയാം കുടി അധ്യക്ഷത വഹിച്ചു.
മഞ്ഞപ്ര വില്ലേജ് ഓഫീസിന് മുൻപിൽ നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ പി.ജെ. ജോയി ഉദ്ഘാടനം ചെ യ്തു. മണ്ഡലം പ്രസിഡന്റ് റെന്നി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
മൂക്കന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയൊ പോൾ ഉദ്ഘാടനം ചെയ്തു. ഏലിയാസ് തരിയൻ അധ്യക്ഷത വഹിച്ചു.
ആലങ്ങാട് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. വി. പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആലങ്ങാട് നോർത്ത് മണ്ഡലം പ്രസിഡന്റ് ലിന്റോ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ, എരൂർ മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നടമ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് പി.എം.ബോബൻ അധ്യക്ഷത വഹിച്ചു.
പാറക്കടവ് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡിസിസി സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ ജെ. അറയ്ക്കലാൻ അധ്യക്ഷത വഹിച്ചു.