കണ്ടോത്ത് വള്ളിവട്ടത്ത് ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ നാളെ മുതൽ
1515911
Thursday, February 20, 2025 3:49 AM IST
നെടുമ്പാശേരി: മേയ്ക്കാട് ശ്രീ കണ്ടോത്ത് വള്ളിവട്ടത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ മുതൽ തുടങ്ങും. 26 വരെ നീണ്ടുനിൽക്കും. ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് നടക്കുന്നത്.
ഞായറാഴ്ച 8.30 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം ഉത്തമന്റെ സങ്കീർത്തനം. തിങ്കൾ രാത്രി 8.30 ന് നൃത്ത സന്ധ്യ- അവതരണം ശ്രീ നന്ദ സ്കൂൾ ഓഫ് ഡാൻസ്. ചൊവ്വ രാത്രി 8.30 ന് പതി ഫോക് ബാൻഡ് ആലപ്പുഴ അവതരിപ്പിക്കുന്ന പാട്ടോലം.
ശിവരാത്രി ദിവസമായ ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 നു മഹാ പ്രസാദ ഊട്ട്, 6.30 ന് ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന, പെരുവാരം മോഹൻമാരാരുടെ നേതൃതത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം. 7.45 ന് വർണക്കാഴ്ച,
8.15 മുതൽ തന്ത്രി മുഖ്യന്മാരുടെ നേതൃത്വത്തിൽ മഹാശിവരാത്രി പൂജ, 9.15 ന് കഥാപ്രസംഗം , കഥ: കർണ്ണൻ,അവതരണം കെടാമംഗലം സൂരജ് സത്യൻ. എല്ലാ ദിവസങ്ങളിലും രാത്രി എട്ടിന് പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.