ആയവന ടെക്നിക്കൽ ഹൈസ്കൂൾ മാറ്റി സ്ഥാപിക്കണമെന്ന്
1515931
Thursday, February 20, 2025 4:11 AM IST
മൂവാറ്റുപുഴ: ആയവന ടെക്നിക്കൽ ഹൈസ്കൂൾ കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് എൻജിഒ യൂണിയൻ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിലെ എൻജിഒ ക്വാർട്ടേഴ്സ് നവീകരിച്ച് ജീവനക്കാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സ് ലഭിക്കുന്നതിനുള്ള അപേക്ഷകളിൽ ഉടൻ തീർപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി. വരദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഖദീജ മൊയ്തീൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി സി.എസ്. അജീഷ് (പ്രസിഡന്റ്), പി.പി. നിസാർ, എം.എസ്. ജാനറ്റ് (വൈസ് പ്രസിഡന്റുമാർ), കെ.എസ്. സുരേഷ് (സെക്രട്ടറി), പി.ബി. ജിജീഷ്, കെ.എം. മക്കാർ (ജോയിന്റ് സെക്രട്ടറിമാർ), അനു ജെയിംസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.