ഗാർഹിക ബയോഗ്യാസ് ബയോബിൻ വിതരണം ചെയ്തു
1515512
Wednesday, February 19, 2025 4:04 AM IST
കൂത്താട്ടുകുളം: നഗരസഭ വാർഷിക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഗാർഹിക ബയോഗ്യാസ് ബയോബിൻ വിതരണം നടന്നു. മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി കൂത്താട്ടുകുളം നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണ ഉപാധികളായ ബയോബിൻ ബയോഗ്യാസ് എന്നിവയുടെ വിതരണം നടത്തുകയും അതോടൊപ്പം ഇവയുടെ പ്രവർത്തനരീതിയെക്കുറിച്ച് ക്ലാസ് നൽകുകയും ചെയ്തു.
ഗാർഹിക ബയോഗ്യാസ് ബയോബിൻ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ വിജയ ശിവൻ നിർവഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഷിബി ബേബി, അംബിക രാജേന്ദ്രൻ, നഗരസഭാംഗങ്ങളായ പി.ആർ. സന്ധ്യ,
ഷാമോൾ സുനിൽ, റോബിൻ ജോണ് വൻനിലം, സിബി കൊട്ടാരം, ജിജി ഷാനവാസ്, ലിസി ജോസ്, ജിഷാ രഞ്ജിത്ത്, ജോണ് ഏബ്രഹാം, ക്ലീൻ സിറ്റി മാനേജർ എം.ആർ. സാനു, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജു എന്നിവർ പ്രസംഗിച്ചു.