കൂടിയാട്ടം ക്ലാസ്
1515497
Wednesday, February 19, 2025 3:39 AM IST
കൊച്ചി: സമഗ്രവും മൂല്യാധിഷ്ഠിതവുമായ മാനേജ്മെന്റ് വിദ്യാഭ്യാസം നല്കുന്നതിലുള്ള ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിനു മുന്നോടിയായി ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്പിക് മാക്കെയുമായി സഹകരിച്ച് കൂടിയാട്ടം ഡെമോണ്സ്ട്രേഷന് ലെക്ചര്‍ സംഘടിപ്പിച്ചു.
കൂടിയാട്ടം ഗുരു കലാമണ്ഡലം ഗിരിജയും സംഘവും ക്ലാസ് നയിച്ചു. പ്രകടനത്തിന് ശേഷം കലാകാരന്മാര് ഭവന്‍സ് എംബിഎ വിദ്യാര്‍ഥികളുമായി സംവദിച്ചു.