ഉമ്മൻ ചാണ്ടി ആൻഡ് ടി.എച്ച്. മുസ്തഫ ചാരിറ്റബിൾ കെയർ ഉദ്ഘാടനം ചെയ്തു
1515504
Wednesday, February 19, 2025 3:49 AM IST
കോലഞ്ചേരി: ഐഎൻടിയുസി കുന്നത്തുനാട് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി ആൻഡ് ടി.എച്ച്. മുസ്തഫ ചാരിറ്റബിൾ കെയറിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി.
ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശിൽ നടന്ന ചടങ്ങിൽ ഐഎൻടിയുസി പ്രസിഡന്റ് എം.പി. സലിം അധ്യക്ഷത വഹിച്ചു.
ഓഫീസ് ഉദ്ഘാടനവും നിർധനരായവർക്കുള്ള മെഡിക്കൽ ഉപകരണ വിതരണവും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി നിർവഹിച്ചു.
നിർധനരായവർക്കുള്ള മരുന്നുകിറ്റ് വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ വിതരണം ചെയ്തു.