സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാന്പ്
1515946
Thursday, February 20, 2025 4:26 AM IST
കൊച്ചി: പൊള്ളലേറ്റ് ഗുരുതര പരിക്കേറ്റവര്‍ക്കും വൈകല്യങ്ങള്‍ സംഭവിച്ചവര്‍ക്കും സൗജന്യ പ്ലാസ്റ്റിക് സര്‍ജറിക്ക് അവസരം. 23 ന് കോതമംഗലം പീസ് വാലിയിലാണ് ക്യാമ്പ്.
കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ണയം നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍ സൗജന്യമായി ശസ്ത്രക്രിയ നടത്തും.
റോട്ടറി ക്ലബ് ഓഫ് കൊച്ചിന് നൈറ്റ്സ്, റോട്ടറി ക്ലബ് കോയമ്പത്തൂര്‍ മെട്രോപോളിസ്, ഗംഗ ഹോസ്പിറ്റല്‍ കോയമ്പത്തൂര്‍, പീസ് വാലി ഫൗണ്ടേഷന് എന്നിവരാണ് ക്യാമ്പിന്റെ സംഘാടകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9188521782, 9847437272 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.