ഹോളിഫാമിലി എൽപി സ്കൂളിൽ ഉച്ചഭക്ഷണമുറി ഉദ്ഘാടനം
1515920
Thursday, February 20, 2025 4:01 AM IST
ഉദയംപേരൂർ: തെക്കൻ പറവൂർ ഹോളിഫാമിലി എൽപി സ്കൂളിൽ പുതിയതായി നിർമിച്ച ഉച്ചഭക്ഷണ മുറിയുടെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. മാനേജർ ഫാ.ജോസ് പാറപ്പുറം അധ്യക്ഷത വഹിച്ചു.
കോർപറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലി മുഖ്യപ്രഭാഷണം നടത്തി. സിനിമ ബാലതാരം അഷാന്ത് കെ. ഷാ വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, എച്ച്.എം പ്രജി ജോസഫ്, ലൈജു ശ്രീവൽസൻ തുടങ്ങിയവർ പ്രസംഗിച്ചു.