പെരിയാർ തീരത്ത് കണ്ടെത്തിയ മൃതദേഹം പെരുന്പിള്ളിച്ചിറ സ്വദേശിയുടേത്
1515812
Thursday, February 20, 2025 12:43 AM IST
കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പെരിയാർ തീരത്ത് കണ്ടെത്തിയ മൃതദേഹം പെരുന്പിള്ളിച്ചിറ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. തൊടുപുഴ കുമാരമംഗലം പെരുന്പിള്ളിച്ചിറ വേട്ടർകുന്നേൽ ഉണ്ണികൃഷ്ണൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് പുഴയുടെ തീരത്ത് മൃതദേഹം കണ്ടത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം കൈമാറി.