കോൺഗ്രസ് പ്രതിഷേധ സദസ് നടത്തി
1515495
Wednesday, February 19, 2025 3:39 AM IST
കൊച്ചി: കൊച്ചി കോർപറേഷനിലെ അഴിമതിക്കെതിരേ എറണാകുളം സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സദസ് നടത്തി. മാർക്കറ്റ് റോഡ് ജംഗ്ഷനിൽ നടന്ന പ്രതിഷേധം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ മനു ജേക്കബ് അധ്യക്ഷത വഹിച്ചു. ഒ.ടി. സേവ്യർ, കെ.വി.പി. കൃഷ്ണകുമാർ, കൗൺസിലർ അരിസ്റ്റോട്ടിൽ, സനിൽ നടിയതറ, രാജേഷ്, കനീഷ് എന്നിവർ പ്രസംഗിച്ചു.