സഹ. ബാങ്ക് ശതാബ്ദി ആഘോഷിച്ചു
1515922
Thursday, February 20, 2025 4:01 AM IST
പറവൂർ: സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിതമായ കുപ്രചരണങ്ങൾ തള്ളിക്കളഞ്ഞ് സഹകരണ പ്രസ്ഥാനം വർധിത ശക്തിയോടെ മുന്നേറുകയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
ബാങ്ക് പ്രസിഡന്റ് എൻ.എസ്. ഹരിദാസ് അധ്യക്ഷനായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.