ലഹരിക്കെതിരേയുള്ള സർക്കാർ നടപടി അപഹാസ്യമെന്ന്
1515919
Thursday, February 20, 2025 4:01 AM IST
നെടുമ്പാശേരി: ഒരുകൈ കൊണ്ട് ലഹരി നൽകുകയും മറുകൈ കൊണ്ട് ലഹരി തടയുകയും ചെയ്യുന്ന സർക്കാർ നടപടി അപഹാസ്യവും, കാപട്യവുമാണെന്ന് അൻവർ സാദത്ത് എംഎൽഎ.
മയക്കുമരുന്ന് മാഫിയയ്ക്കും പോലീസ് അനാസ്ഥയ്ക്കുമെതിരേ കപ്രശേരിയിൽ നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജെർളി കപ്രശേരി നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, നേതാക്കളായ എ.സി. ശിവൻ, മുഹമ്മദ് ഈട്ടുങ്ങൽ, ദിലീപ് കപ്രശേരി, സി.എസ്. അസീസ്,
എ.എ. അബ്ദുറഷീദ്, പി.വി. കുഞ്ഞ്, എ.ആർ. അമൽരാജ്, ഉമ അജിത് കുമാർ, അമ്പിളി അശോകൻ, സെബ മുഹമ്മദലി, സരള മോഹനൻ, സുധീഷ് കപ്രശേരി, അൻവർ പുറയാർ, സിറാജ് ഹക്കീം തുടങ്ങിയവർ സംസാരിച്ചു.