കുന്നത്തുനാട് മണ്ഡലത്തിൽ 12 റോഡുകളുടെ അറ്റകുറ്റപ്പണികൾ മാർച്ചിൽ പൂർത്തിയാകും: എംഎൽഎ
1515509
Wednesday, February 19, 2025 3:49 AM IST
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ വിവിധ ഇടങ്ങളിലായി 12 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു കോടി രൂപ അനുവദിച്ചെന്നും മാർച്ചിൽ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്നും പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു.
മനയ്ക്കകടവ് - മോറക്കാല - മെരുന്നിക്കര - പിണർമുണ്ട - അന്പലംപടി - പെരിങ്ങാല - പാടത്തിക്കര - ബ്രഹ്മപുരം റോഡ്, പെരിങ്ങാല - പുത്തൻകുരിശ് റോഡ്, കോലഞ്ചേരി - പട്ടിമറ്റം റോഡ്, എരപ്പുംപാറ - കൂട്ടകാഞ്ഞിരം റോഡ്, കോലഞ്ചേരി പന്പ് കവല - പാങ്കോട് റോഡ്, കോലഞ്ചേരി - കറുകപ്പിള്ളി റോഡ്, പുത്തൻകുരിശ് - ചോറ്റാനിക്കര റോഡ്,
കോലഞ്ചേരി - പൊതുകാട്ടിൽപീടിക റോഡ് (സണ്‍ഡേ സ്കൂൾ റോഡ്, പാങ്കോട് റോഡ്, സിന്തൈറ്റ് റോഡ് ഉൾപ്പെടെ), കിഴക്കന്പലം - പാങ്കോട് റോഡ്, മംഗലത്തുനട - പ്ലാവിൻചുവട് റോഡ്, എറണാകുളം - തേക്കടി റോഡ് (കിഴക്കന്പലം - പള്ളിക്കര റോഡ്), പെരുവമ്മൂഴി - മഴുവന്നൂർ റോഡ് എന്നീ റോഡുകൾക്കായാണ് തുക അനുവദിച്ചത്.
റോഡിലെ കുഴി അടയ്ക്കൽ, പാച്ച് വർക്കുകൾ, സൈഡിലെ കാട് വെട്ടൽ, ഓടകൾ വൃത്തിയാക്കൽ അടക്കമുള്ള പ്രവർത്തികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.