പെരിയാറിൽ അജ്ഞാത മൃതദേഹം
1515813
Thursday, February 20, 2025 12:43 AM IST
ആലുവ: പെരിയാറിൽ അജ്ഞാത മൃതദേഹം. ഇന്നലെ തുരുത്ത് വടക്കുമുക്ക് തൈക്കാവിന് സമീപം തൂമ്പാത്തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹത്തിലെ പോക്കറ്റിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിൽ ജാർഖണ്ഡ് സ്വദേശി നവൽ വിർജിയ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ തന്നെയാണോ മരണപ്പെട്ടതെന്ന് വ്യക്തമല്ല.