വിദേശനിര്‍മിത സിഗരറ്റ് പിടികൂടി
1515517
Wednesday, February 19, 2025 4:04 AM IST
കൊച്ചി: കളമശേരിയില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ പതിക്കാത്ത വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടികൂടി. ഇടപ്പള്ളി ടോളില്‍ പ്രവര്‍ത്തിക്കുന്ന കുമാര്‍ ഷോപ്പ്, കൂനംതൈയിലുള്ള കുലിക്കി ഷോപ്പ് , കളമശേരി ടൗണ്‍ ഹാളിന് സമീപമുള്ള ബാഗ്ദാദ് കഫെ,
മെഡിക്കല്‍ കോളജിനു സമീപം 24 ഷോപ്പ്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടീ കഫെ എന്നിവിടങ്ങളില്‍ നിന്നായി 100 ഓളം പായ്ക്കറ്റ് ലേബലും വാണിംഗ് സൈനും ഇല്ലാത്തതും വിദേശ നിര്‍മിതവുമായ സിഗരറ്റും മറ്റു പുകയില ഉല്‍പ്പന്നങ്ങളുമാണ് കളമശേരി പോലീസ് പിടികൂടിയത്.
കടയുടമകളായ രാധാകൃഷ്ണന്, ശ്രീകുമാര്‍, മാഷോഗ്, റഫീഖ്, റാഷിദ് എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.