എന്‍സിസി കേഡറ്റുകളെ ആദരിച്ചു
1515916
Thursday, February 20, 2025 4:01 AM IST
കൊച്ചി: റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്ത എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥിനികളായ ദേവിക ടി.പുരോഹിതിനെയും ആരതി കുമാരിയെയും ആദരിച്ചു.
കോളജില്‍ നടന്ന ചടങ്ങില്‍ 21 കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ എന്‍. ഏബ്രഹാം മുഖ്യാതിഥിയായിരുന്നു.
ഡയറക്ടര്‍ സിസ്റ്റര്‍ ടെസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഫ്രാന്‍സീസ് ആന്‍, പ്രിന്‍സിപ്പൽ ഡോ. അല്‍ഫോന്‍സാ വിജയ ജോസഫ്, ഡോ. കെ.വി. സെലീന എന്നിവര്‍ പ്രസംഗിച്ചു.