ആല്‍ബര്‍ട്സില്‍ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങള്‍ക്ക് തുടക്കം
1515909
Thursday, February 20, 2025 3:49 AM IST
കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ ഭൗതിക ശാസ്ത്ര വിഭാഗവും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്വയോണ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്ര ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.
പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഓണററി പ്രഫസര്‍ ഡോ. സി. വിജയന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോളജ് ചെയര്മാന് റവ. ഡോ. ആന്റണി തോപ്പില്‍, പ്രിന്‍സിപ്പൽ ഡോ. ജോസഫ് ജസ്റ്റിന് റിബല്ലോ, ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ലൂയി ഫ്രോബല്‍ എന്നിവര്‍ പ്രസംഗിച്ചു.