കാരക്കുന്നം ഫാത്തിമമാതാ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഉദ്ഘാടനം
1515925
Thursday, February 20, 2025 4:11 AM IST
മൂവാറ്റുപുഴ: കാരക്കുന്നം ഫാത്തിമമാതാ എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷ ഉദ്ഘാടനവും അധ്യാപക രക്ഷാകർതൃ ദിനവും സംയുക്തമായി നടത്തി. ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഷാജി മാത്യു മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
മുൻ മാനേജറും പൂർവ വിദ്യാർഥിയുമായ റവ.ഡോ. തോമസ് ജെ. പറയിടം അനുഗ്രഹ പ്രഭാഷണം നടത്തി. ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസായ പൂർവ വിദ്യാർഥി തോമസ് ജോസിനെയും സംസ്ഥാനതല പാചക തൊഴിലാളികൾക്കായുള്ള പാചക മത്സരത്തിൽ റെസിപ്പി തയാറാക്കി അവാർഡ് നേടിയ എൽന എൽദോസിനെയും പാചക തൊഴിലാളി എ.ജി. രാജിയെയും എംപിടിഎ പ്രസിഡന്റ് അജിഷ തോമസിനെയും ചടങ്ങിൽ ആദരിച്ചു.
വാർഡ് അംഗം സിജു ഏബ്രഹാം, വിൻസന്റ് ജോസഫ്, ജിൻസ് ആന്റണി, ജിന്റോ സെബാസ്റ്റ്യൻ, പി. വിനീത, ധ്യാൻ സുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പൂർവ വിദ്യാർഥികൾ നയിച്ച ഗ്ലോറിയ ബാൻഡ് സെറ്റിന്റെ ഗാനമേളയും ഉണ്ടായിരുന്നു.