കടവൂർ ഗവ. എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി; വിളംബര ജാഥയും കൂട്ടയോട്ടവും ഇന്ന്
1515930
Thursday, February 20, 2025 4:11 AM IST
പോത്താനിക്കാട്: കടവൂർ ഗവ. എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കംകുറിച്ച് ഇന്ന് നാലിന് ഞാറക്കാട് തെന്നത്തൂർ കവലയിൽനിന്നു കടവൂർ വരെ വിളംബര ജാഥയും കൂട്ടയോട്ടവും നടക്കും. വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ജാഥ അണ്ടർ-20 ഇന്ത്യൻ ഫുട്ബോൾ ടീം അംഗം അഫിൻമോൻ ബൈജു ഫ്ളാഗ് ഓഫ് ചെയ്യും.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ (മുഖ്യരക്ഷാധികാരികൾ) പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു (രക്ഷാധികാരി), ഷാജി മുഹമ്മദ്, റോബിൻ ഏബ്രഹാം, അരുണ്‍ ജോസഫ് (സഹ രക്ഷാധികാരികൾ),
സ്ഥിരംസമിതി അധ്യക്ഷൻ സന്തോഷ് ജോർജ് (ചെയർമാൻ), പ്രധാനാധ്യാപിക ബിനി പോൾ (കണ്‍വീനർ), പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു മത്തായി, സ്ഥിരംസമിതി അധ്യക്ഷ നൈസ് എൽദോ (വൈസ് ചെയർപേഴ്സണ്‍), പിടിഎ പ്രസിഡന്റ് ഷിയാസ് അലിയാർ, എംപിടിഎ ചെയർപേഴ്സണ്‍ മേഘ വിജേഷ് (ജോയിന്റ് കണ്‍വീനർ) എന്നിവർ അടങ്ങുന്ന 75 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.