രാമമംഗലം സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട്
1515499
Wednesday, February 19, 2025 3:39 AM IST
പിറവം: രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സീനിയർ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന പരേഡിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജൻ മുഖ്യാതിഥിയായിരുന്നു. സീനിയർ വിഭാഗത്തിലെ 41 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. ജൂണിയർ വിഭാഗത്തിലെ 44 കേഡറ്റുകളും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു.
അർജുൻ അനീഷ് പരേഡ് കമാൻഡറായും അവന്തിക മനു അണ്ടർ കമാൻഡറായും അലീന ബിനു, ജിയോണ മാത്യു, എസ്. അഭിരാംദേവ്, അൻസണ് എൽദോ എന്നിവർ പ്ലറ്റൂണ്‍ ലീഡേഴ്സായും പരേഡ് നയിച്ചു. എസ്പിസിയുടെ പ്രതിജ്ഞ രാമമംഗലം സിഐ എസ്. സജികുമാർ ചൊല്ലിക്കൊടുത്തു.
എസ്പിസി നടത്തുന്ന റോഡ് സുരക്ഷാ ബോധവത്ക്കരണമായ സുരക്ഷിത് മാർഗിന്റെ പരിപാടികൾ ഉൾപ്പെടുത്തി തയാറാക്കിയ മാഗസിൻ പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത പൗലോസ് രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫന്‍ നൽകി ഉദ്ഘാടനം ചെയ്തു.