വിദേശ ജോലി: ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റില്‍
1515519
Wednesday, February 19, 2025 4:04 AM IST
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിലായി. പാലാരിവട്ടത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തുന്ന ആലുവ പുക്കാട്ടുപടി സ്വദേശിനി സജീന(39)യെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
പുത്തന്‍കുരിശ്, തൃശൂര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.