കോണ്ഗ്രസ് ജനസംരക്ഷണ ജാഥ
1515935
Thursday, February 20, 2025 4:24 AM IST
കോതമംഗലം: വന്യമൃഗ ആക്രമണങ്ങൾക്ക് അറുതി വരുത്തുക, മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കോണ്ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ ഷമീർ പനയ്ക്കൽ, ബാബു ഏലിയാസ് എന്നിവർ നയിക്കുന്ന ജനസംരക്ഷണ ജാഥയുടെ രണ്ടാം ദിന ഉദ്ഘാടനം കുട്ടന്പുഴയിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെപിസിസി മെന്പർ എ.ജി. ജോർജ്, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, പി.എസ്. നജീബ്, പി.എ.എം. ബഷീർ, പ്രിൻസ് വർക്കി, സിജു ഏബ്രാഹാം തുടങ്ങിവർ പ്രസംഗിച്ചു.