സിഎസ്എസ്എസ് പുനര്‍നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറി
1515492
Wednesday, February 19, 2025 3:39 AM IST
കൊച്ചി: ചെല്ലാനം പഞ്ചായത്തില്‍ കടലാക്രമണം മൂലം പൂര്‍ണമായി തകര്‍ന്നതും കേടുപാടുകള്‍ സംഭവിച്ചതുമായ 33 ഭവനങ്ങളുടെ പുനര്‍നിര്‍മാണം കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്എസ്)യുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു.
ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ നടത്തിയ ചടങ്ങില്‍ സിഎസ്എസ്എസ് ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍ താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചു.
ഫാ.വര്‍ഗീസ് ചെറുതീയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ജോസഫ്, സിഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെയ്ഫിന് ദാസ് കട്ടികാട്ട്, പാസ്റ്ററല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ബിന്ദു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫെറന്‍സിന്റെ സഹായത്തോടെ 30 ലക്ഷം രൂപ ചെലവഴിച്ചാണ് കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വീടുകള്‍ പുനര്‍നിര്‍മിച്ചത്.