പനങ്കര ഉപതെരഞ്ഞെടുപ്പിൽ ചതുഷ്കോണ മത്സരം
1515928
Thursday, February 20, 2025 4:11 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ പഞ്ചായത്തിലെ പത്താം വാർഡ് പനങ്കരയിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ചതുഷ്കോണ മത്സരം അരങ്ങേറും. ബിജി സജി പുതിയേടത്ത് (യുഡിഎഫ്), അമൽ രാജ് (എൽഡിഎഫ്), ആര്യ സത്യൻ (എൻഡിഎ), മരിയ ജോസ് (എഎപി) എന്നിവരാണ് സ്ഥാനാർഥികൾ.
യുഡിഎഫും എൽഡിഎഫും മൂന്നുവട്ടം വീതം ഭവന സന്ദർശനം നടത്തി കുടുംബയോഗങ്ങളിലേക്ക് കടന്നു. എൻഡിഎയും എഎപിയും രണ്ടുവട്ടം വീതം വീടുകളിൽ സന്ദർശനം നടത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് ഇടതു മുന്നണിയിലേക്ക് കൂറുമാറിയതിനെതുടർന്ന് പഞ്ചായത്തംഗത്വം നഷ്ടപ്പെട്ടതുമൂലമാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.