പ്ലാസ്റ്റിക്ക് ഗോഡൗണിലെ തീപിടുത്തം: എടത്തല പോലീസ് കേസെടുത്തു
1515493
Wednesday, February 19, 2025 3:39 AM IST
ആലുവ: എടത്തല മാളേയ്ക്കപ്പടി കോരങ്ങാട്ടുമൂലയിൽ അനധികൃത പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് എടത്തല പോലീസ് കേസെടുത്തു. എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. വേർതിരിക്കാനും പുനരുപയോഗിക്കാനുമായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പൂർണമായി കത്തിനശിച്ചത്. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ സ്ഥാപനം പ്രവർത്തിച്ചു എന്ന പേരിലാണ് പഞ്ചായത്ത് പരാതി നൽകിയിരിക്കുന്നത്.