സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
1515910
Thursday, February 20, 2025 3:49 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്കായുള്ള സുരക്ഷാ ഉപകരണങ്ങൾ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ, വാർഡ് കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ബാക്ക് പാക്ക് ബാഗ്, യൂണിഫോമുകൾ, ഹാൻഡ് സ്ലീവ്, സൺസ്ക്രീൻ ലോഷൻ, സ്റ്റീൽ വാട്ടർ ബോട്ടിൽ, ഗംബൂട്ടുകൾ, ഹാറ്റ് അമ്പ്രെല, ഓവർകോട്ട്, റെയിൻകോട്ട്, എന്നിവയുൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.