പ്രതിഭകളെ ആദരിച്ചു
1515507
Wednesday, February 19, 2025 3:49 AM IST
വാഴക്കുളം: ജ്വാല കലാ സാംസ്കാരിക വേദിയുടെ പ്രഫഷണൽ നാടകോത്സവത്തോടനുബന്ധിച്ച് സംഗീത, കലാ പ്രതിഭകളെ ആദരിച്ചു.
സംഗീത സംവിധായകനും ഉപകരണ സംഗീതജ്ഞനുമായ ഈണം ജോസ്, കലാസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ആന്റണി മാത്യു പൂജ, ആയിരത്തിലേറെ നിയമ ബോധവൽക്കരണ ക്ലാസുകൾ നടത്തിയ ജോണി മെതിപ്പാറ എന്നിവരെയാണ് യോഗത്തിൽ ആദരിച്ചത്.
ജ്വാല പ്രസിഡന്റ് ഒ.എം. ജോർജ് അധ്യക്ഷത വഹിച്ചു. മുൻ വൈസ് ചാൻസലർ സിറിയക് തോമസ്, ടോമി തന്നിട്ടാമാക്കൽ, ടോമി കല്ലിങ്കൽ, കെ.എം. മാത്യു, ജയിംസ് തോട്ടുമാരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.