റോ-റോ ജങ്കാർ ഒരെണ്ണം സർവീസ് നിർത്തി: യാത്രക്കാർ ദുരിതത്തിൽ
1515491
Wednesday, February 19, 2025 3:39 AM IST
വൈപ്പിൻ : ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിൽ രണ്ടു റോ-റോ ജങ്കാറുകളിലൊന്ന് ഇലക്ട്രിക്കൽ തകരാറിനെ തുടർന്ന് സർവീസ് നിർത്തിവച്ചതോടെ ഈ റൂട്ടിൽ യാത്രാദുരിതം രൂക്ഷമായി.
ഒരു ജങ്കാർ മാത്രം സർവീസ് നടത്തുന്നതിനാൽ ഇരുകരകളിലും യാത്രക്കാരും വാഹനങ്ങളും ഏറെ നേരം കാത്ത് കിടന്നാണ് മറുകര പറ്റുന്നത്.
അതേ സമയം തകരാർ പരിഹരിച്ച് എന്ന് സർവീസ് പുനരാരംഭിക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ഇത്തരം സന്ദർഭങ്ങളിൽ ബദൽ സംവിധാനമായി ഉപയോഗിക്കാൻ മൂന്നാമതൊരു ജങ്കാർ അത്യാവശ്യമാണെന്നതാണ് യാത്രക്കാർ പറയുന്നത്. ഇതിനായി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് പണം അനുവദിച്ചങ്കിലും നിർമാണം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.
ജനവികാരം കണക്കിലെടുത്ത് എത്രയും വേഗം നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് വൈപ്പിൻ-ഫോർട്ടുകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസീസ് ചമ്മിണി, വൈപ്പിൻ ജനകീയ കൂട്ടായ്മ ചെയർമാൻ മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ കൊച്ചിൻ കോർപറേഷനോട് ആവശ്യപ്പെട്ടു.