മൂവാറ്റുപുഴ സ്വദേശിക്ക് ജീവിതസഖി യുകെയിൽനിന്ന്
1515510
Wednesday, February 19, 2025 4:04 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ യുവാവിന് ജീവിതത്തിൽ ഇണയും തുണയുമായി കിട്ടിയത് യുകെ സ്വദേശിനിയെ. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന മൂവാറ്റുപുഴ കൂട്ടിനാൽ ജോർജിന്റെയും മുൻ പഞ്ചായത്ത് സെക്രട്ടറി മൂവാറ്റുപുഴ കുരിശിങ്കൽ ജീൻ മാത്യൂസിന്റെയും മകൻ നിഖിലാണ് യുകെയിൽനിന്ന് കാതറിനെ ജീവിത സഖിയാക്കിയത്.
ഉപരിപഠനത്തിനും ജോലി സംബന്ധമായും സിംഗപ്പൂരിലെത്തിയതാണ് നിഖിൽ. നിയോഗം പോലെ യുകെയിൽനിന്ന് പീറ്റർ വാംസ്ലിയുടേയും പട്രീഷ്യയുടേയും മകൾ കാതറിനും സിംഗപ്പൂരെത്തി. പരിചയം വളർന്ന് അഞ്ചു വർഷമായി. യുകെയിൽ കഴിഞ്ഞ ഒക്ടോബറിൽ അവർ വിവാഹിതരായി.