ആയവന പഞ്ചായത്ത് അതിദാരിദ്ര്യമുക്തം
1515502
Wednesday, February 19, 2025 3:49 AM IST
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സുറുമി അജീഷ് അതിദാരിദ്ര്യമുക്ത പഞ്ചായത്തായി ആയവനയെ പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട് അധ്യക്ഷത വഹിച്ചു.
വിവിധ ഘട്ടങ്ങളിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ 21 പേരെയാണ് അതിദരിദ്രരായി തെരഞ്ഞെടുത്തത്. ഇതിൽ അഞ്ചുപേർ മരിച്ചു.
ഒരാളെ ഷെൽട്ടർ ഹോമിൽ താമസിപ്പിക്കുകയും ഒരാൾ പഞ്ചായത്തിൽനിന്ന് താമസം മാറിപ്പോയതിന് ശേഷം നിലവിലുള്ള 14 പേരെയാണ് അതിദാരിദ്യ്ര മുക്തരാക്കിയത്. ചടങ്ങിൽ ഒരാൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങിയതിന്റെ രേഖയും കൈമാറി. ഭക്ഷ്യധാന്യവും സൗജന്യ മരുന്നും തൊഴിൽ സംരംഭവും ലൈഫ് പദ്ധതിയിലൂടെ വീടും നൽകിയാണ് ഇവരെ ദാരിദ്ര്യ മുക്തരാക്കിയത്.