ജോയിന്റ് കൗണ്‍സിൽ മൂവാറ്റുപുഴ മേഖലാ സമ്മേളനം
1515933
Thursday, February 20, 2025 4:11 AM IST
മൂവാറ്റുപുഴ: ജോയിന്റ് കൗണ്‍സിൽ മൂവാറ്റുപുഴ മേഖല സമ്മേളനം സംഘടിപ്പിച്ചു. 12-ാം ശന്പള പരിഷ്ക്കരണം നടപ്പാക്കി അതിന്റെ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ തയാറാകണമെന്ന് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2024 ജൂലൈയിൽ ജീവനക്കാർക്ക് ശന്പള പരിഷ്ക്കരണം ലഭ്യമാകേണ്ടതാണ്. എന്നാൽ അതിന്റെ പ്രാരംഭ നടപടികൾ സ്വീകരിക്കുവാൻ പോലും സർക്കാർ തയാറായിട്ടില്ല.
ജീവനക്കാർ ഏറെ പ്രതീക്ഷയേടെ നോക്കിക്കണ്ട 2025 സംസ്ഥാന ബജറ്റിലും ശന്പള പരിഷ്ക്കരണത്തെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിട്ടില്ലെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എൽദോസ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എം.എ. അനൂപ്, കെ.കെ. ശ്രീജേഷ്, സുഭാഷ് വിമാത്യു, എം.എസ്. അനൂപ് കുമാർ, ടി.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.