ലെവൽക്രോസുകൾ ഇല്ലാത്ത കേരളം ലക്ഷ്യം: മന്ത്രി റിയാസ്
1515523
Wednesday, February 19, 2025 4:07 AM IST
മുളന്തുരുത്തി: റെയിൽവേ ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമെന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുളന്തുരുത്തിയിൽ 25 കോടി 32 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായി 2028 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും 1800 കോടി കിഫ്ബി വഴിയാണെന്നും ഒരു സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. എംപിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.