വിദ്യാര്‍ഥികള്‍ക്ക് കണ്ടല്‍ തൈകള്‍ നല്കി
1515907
Thursday, February 20, 2025 3:49 AM IST
കൊച്ചി: സ്കൂള്‍ പരിസരത്ത് നട്ട് പിടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ടല്‍ തൈകള്‍ നല്കി സിഎംഎഫ്ആര്‍ഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐസിഎആര്‍) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകര്‍ക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്ക് ബോധവല്കരണം.
ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിശീലന കോഴ്സില്‍ പങ്കെടുക്കാനെത്തിയ ഗവേഷകരാണ് കണ്ടല്‍ തൈകള്‍ വിതരണം ചെയ്തത്. ഇതിന്റെ വളര്‍ച്ച നിരീക്ഷിക്കാനും പരിപാലനം മെച്ചപ്പെടുത്താനും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്കി സിഎംഫ്ആര്‍ഐ വിദ്യാർഥികളെ സഹായിക്കും.
കോഴ്സ് ഉദ്ഘാടനം ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് നിർവഹിച്ചു. ഡോ. രേഖ നായര്‍, ഡോ. ജി. വൈശാഖ്, ഡോ. ഷെല്ട്ടന് പാദുവ എന്നിവര്‍ സംസാരിച്ചു.