പ്രതിഷേധപ്രകടനം നടത്തി
1515921
Thursday, February 20, 2025 4:01 AM IST
കൊച്ചി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് ആഹ്വാനം ചെയ്ത അഖിലേന്ത്യ ബാങ്ക് പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ യുഎഫ്ബിയു ജില്ലാ കണ്‍വീനര്‍ പി.ആര്. സുരേഷ്, കെ.എസ്. കൃഷ്ണ, വിനു മോഹന്‍, രാജീവ്, പി.എം. സോന എന്നിവര്‍ പ്രസംഗിച്ചു.