ബൈക്ക് ജെസിബിയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
1515814
Thursday, February 20, 2025 12:43 AM IST
അരൂർ: ബൈക്ക് നിയന്ത്രണംവിട്ട് ജെസിബിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തുറവൂർ തിരുമലഭാഗം വലിയ വീട്ടിൽ പ്രവീണ്‍ ആർ. പൈ (38) ആണ് മരിച്ചത്. ചന്തിരൂർ പള്ളിക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. അരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.