മരട് പ്രീമിയർലീഗ് സീസൺ-4ൽ ലെജന്റ്സ് മരട് ജേതാക്കൾ
1515923
Thursday, February 20, 2025 4:01 AM IST
മരട്: കെ.ബി ഇലവൻ ക്ലബ് മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മരട് പ്രീമിയർലീഗ് സീസൺ-4 ക്രിക്കറ്റ് ടൂർണമെന്റിൽ ലെജന്റ്സ് മരട് ജേതാക്കളായി. ഓറഞ്ച് ആർമി റണ്ണറപ്പായി. വിജയികൾക്ക് കെ. ബാബു എംഎൽഎ ട്രോഫികൾ നൽകി.
ക്ലബ് രക്ഷാധികാരി പി.ഡി. രാജേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതിയധ്യക്ഷ ബേബി പോൾ, ചന്ദ്രകലാധരൻ, ആർ.കെ.സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.