ലഹരിക്കെതിരേ നിരാഹാരം
1515494
Wednesday, February 19, 2025 3:39 AM IST
നെടുമ്പാശേരി: ചെങ്ങമനാട്, നെടുമ്പാശേരി മേഖലകളിൽ ലഹരി ഉപയോഗവും വിപണനവും വ്യാപിക്കുന്നതിൽ പ്രതിഷേധിച്ചും പോലീസ് നോക്കുകുത്തിയാകുന്നുവെന്ന് ആരോപിച്ചും നെടുമ്പാശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജെർളി കപ്രശേരി ബുധനാഴ്ച നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കും.
രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ കപ്രശേരി ലിറ്റിൽ ഫ്ളവർ പള്ളിക്ക് സമീപമാണ് ( കെ.വി. ദേവസി നഗറിൽ ) നിരാഹാരം. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.സി. ശിവൻ അധ്യക്ഷത വഹിക്കും.