വില്ലേജ് ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ
1515927
Thursday, February 20, 2025 4:11 AM IST
മൂവാറ്റുപുഴ: സംസ്ഥാന ബജറ്റിലെ ജനദ്രാഹ നിർദേശങ്ങൾക്കും ഭൂനികുതി വർധിപ്പിച്ചതിനുമെതിരെ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ജോസ് അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: കോണ്ഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ മുളവൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം. ഷാൻ പ്ലാക്കുടിയുടെ അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട്: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിനുമെതിരെ പോത്താനിക്കാട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കോണ്ഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി സി. ജോണ് അധ്യക്ഷത വഹിച്ചു.
വാഴക്കുളം: ഭൂനികുതി വർധനയ്ക്കെതിരെ കോണ്ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞള്ളൂർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മഞ്ഞള്ളൂർ മുൻ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാന്റോസ് മാത്യു അധ്യക്ഷത വഹിച്ചു. യുഡിഎഫ് മഞ്ഞള്ളൂർ മണ്ഡലം ചെയർമാൻ ടോമി തന്നിട്ടാമാക്കൽ മുഖ്യ പ്രഭാഷണം നടത്തി.
കൂത്താട്ടുകുളം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിനുമെതിരെ കെപിസിസിയുടെ ആഹ്വാന പ്രകാരം കൂത്താട്ടുകുളം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ധർണ ഉദ്ഘാടനം ചെയ്തു.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ് മുഖ്യ പ്രഭാഷണം നടത്തി. സിബി കൊട്ടാരം, ബോബൻ വർഗീസ്, ബേബി തോമസ്, പി.സി. ഭാസ്കരൻ, മർക്കോസ് ഉലഹന്നാൻ, ജിജോ ടി. ബേബി, ജോണ് ഏബ്രഹാം, സാറാമ്മ ജോണ്, ലിസി ജോസ്, ടി.എസ്.സാറ തുടങ്ങിയവർ പ്രസംഗിച്ചു.
വാഴക്കുളം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിനുമെതിരെ കോണ്ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക്ക് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ജോസ് പരീക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്, ജോർജ് തെക്കുംപുറം, ബിന്ദു ജോർജ്, സൗമ്യ ഫ്രാൻസിസ്, സിബി പി. സെബാസ്റ്റ്യൻ, ജയദേവൻ, പി.എം. നൂഹ്, ഷിന്റോ ഷാജി, ജോമി മാനുവൽ, ജോർജ് ഓലിക്കുന്നേൽ, ബ്രിൽജോ മുല്ലശേരിൽ, സജോ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
കല്ലൂർക്കാട്: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും ഭൂനികുതി 50 ശതമാനം വർധിപ്പിച്ച് സാധാരണ ജനങ്ങളെ കൊള്ള ചെയ്യുന്നതിൽ പ്രതിഷേധിച്ചും കോണ്ഗ്രസ് കല്ലൂർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടയ്ക്കോട് ധർണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ്, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക്, പി.കെ. ജയിംസ്, വി.ആർ. പങ്കജാക്ഷൻ നായർ, ജോർജ് ഫ്രാൻസിസ്, ബൈ ജി. ആത്രശേരി, വിജയൻ മരുതൂർ, കെ.കെ. ദിലീപ്, സണ്ണി സെബാസ്റ്റ്യൻ, സിജോ ജോർജ്, ബിജു പുൽപറന്പിൽ, ജിബിൻ കെ.ജോസ്, ചാർളി ജോസ്, തോമസ് മംഗലാമഠം, ജാൻസി ജോമി, ഡെൽസി ലൂക്കാച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.
പിറവം: സംസ്ഥാന സർക്കാരിന്റെ നികുതി വർധനവിനെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം പിറവം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുണ് കല്ലറക്കൽ അധ്യക്ഷത വഹിച്ചു.