കേരള ചേരമർ സംഘം ജില്ലാ കണ്വൻഷൻ
1515505
Wednesday, February 19, 2025 3:49 AM IST
മൂവാറ്റുപുഴ: കേരള ചേരമർ സംഘം എറണാകുളം ജില്ലാ കണ്വൻഷൻ മണിയന്തടം ഡോ. ബി.ആർ. അംബേദ്കർ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ആർ. സദാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എബി ആർ. നീലം മുഖ്യപ്രഭാഷണം നടത്തി.
സർക്കാരിന്റെ ബജറ്റിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും വിദ്യാർഥികൾക്കുമുള്ള സ്കോളർഷിപ്പ് തുക ഉൾപ്പെടെ വെട്ടിക്കുറച്ച നിലപാടിനെതിരെ യോഗത്തിൽ പ്രതിഷേധമുയർന്നു. പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി നിയമസഭയിൽ സ്വീകരിക്കുന്ന നിലപാടിനെതിരെ പട്ടികജാതി - വർഗ സംഘടനകളെ അണിനിരത്തി സമരം സംഘടിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി.