പൊങ്ങം നൈപുണ്യ കോളജിൽ ഇന്റർനാഷണൽ കോൺഫറൻസ്
1515917
Thursday, February 20, 2025 4:01 AM IST
അങ്കമാലി: പൊങ്ങം നൈപുണ്യ കോളജിൽ നൈപുണ്യ സെന്റർ ഫോർ റിസർച്ചിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഇന്റർനാഷണൽ കോൺഫറൻസ് ഹൈബ്രിഡ് മോഡിൽ സംഘടിപ്പിച്ചു.
'സുസ്ഥിരതയും നവീകരണവും സാമൂഹിക ഉത്തരവാദിത്തവും ' എന്ന വിഷയത്തിലാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.
യൂണിവേഴ്സിറ്റി തുങ്കു അബ്ദുൽ റഹ്മാൻ (മലേഷ്യ) സെന്റർ ഫോർ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ റിസർച്ച് ചെയർപേഴ്സൺ ഡോ. ഷാരോൺ വിൽസൺ മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിൻസിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ. ഡോ. പോൾ കൈത്തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.
നൈപുണ്യ സെന്റർ ഫോർ റിസർച്ച് ഡയറക്ടർ ഫാ. ആന്റണി ജോസ് , കോളജ് വൈസ് പ്രിൻസിപ്പൽ തെരേസ പാറക്കൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ടോണി മാണിക്കത്താൻ, ഫാ. ജിമ്മി കുന്നത്തൂർ, പി.എം. ജേക്കബ്, ജോയ് ജോസഫ് പുതുശേരി, ഡോ. സി.എ. ധനുമോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.