കരിയർ ഗൈഡൻസ് സെമിനാർ
1515936
Thursday, February 20, 2025 4:24 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ഇലഞ്ഞി ലയണ്‍സ് ക്ലബ്, വിസാറ്റ് ലിയോ ക്ലബ്, വിസാറ്റ് ഐക്യുഎസി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടന്നു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നന്പൂതിരി ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി ലയണ്‍സ് ക്ലബ് പ്രസിഡന്റ് പീറ്റർ പോൾ അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ കെ. ദിലീപ് മുഖ്യപ്രഭാഷണം നടത്തി.
എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ. അനൂപ്, ആർട്സ് കോളജ് പ്രിൻസിപ്പൽ രാജു ടി. മാവുങ്കൽ, സിഎസ്ഇ എച്ച്ഒഡിയും ഐക്യുഎസി കോ ഓർഡിനേറ്ററുമായ ദിവ്യ നായർ, പബ്ലിക് റിലേഷൻ ഓഫീസർ ഷാജി ആറ്റുപുറം, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ബേബി സെബാസ്റ്റ്യൻ, ജോണ്‍ മാത്യു, ജെയിംസ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ലയണ്‍സ് ചീഫ് മെന്റർ എ.വി. വാമനകുമാർ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.