വയോധികൻ മരിച്ചനിലയിൽ
1515811
Thursday, February 20, 2025 12:43 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര അന്പലത്തിന് സമീപമുള്ള ഒഴിഞ്ഞ പറന്പിലെ മരത്തിൽ വയോധികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. 70 വയസ് തോന്നിക്കുന്ന നരച്ച മുടിയും നീല കളറിൽ ചുവന്ന വരയോടു കൂടിയ ചെക്ക് ഷർട്ടും വെളുത്ത മുണ്ടുമാണ് വേഷം. കോട്ടയം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത ട്രെയിൻ ടിക്കറ്റ് കൈവശമുണ്ട്. മൃതദേഹം സംബന്ധിച്ച് വിവരം കിട്ടുന്നവർ ചോറ്റാനിക്കര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോണ്: 9497947190. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ.