കൽവത്തിയിൽ പൈപ്പിലൂടെ മലിനജലമെന്ന്: പരാതിയുമായി നാട്ടുകാർ സബ് കളക്ടർക്കു മുന്നിൽ
1515490
Wednesday, February 19, 2025 3:39 AM IST
മട്ടാഞ്ചേരി: കൊച്ചി നഗരസഭ രണ്ടാം ഡിവിഷൻ കൽവത്തി പ്രദേശത്ത് ജല അഥോറിറ്റിയുടെ പൈപ്പിലൂടെ മലിന ജലം വരുന്നത് തടയാൻ നടപടിയില്ലാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കഴിഞ്ഞ ആറ് മാസക്കാലമായി ഇവിടെ പലയിടങ്ങളിലും മാലിന്യം കലർന്ന ജലമാണ് ലഭിക്കുന്നതെന്നാണ് പരാതി.
ജല അഥോറിറ്റി അധികൃതരോടും ആരോഗ്യവിഭാഗം അധികൃതരോടും പരാതി പറഞ്ഞ് മടുത്ത ജനങ്ങളാണ് ഒടുവിൽ പ്രതിഷേധവുമായി ഫോർട്ട്കൊച്ചി സബ് കളക്ടറുടെ മുമ്പാകെ പ്രതിഷേധവുമായി എത്തിയത്.
മലിന ജലമാണ് വരുന്നതെന്നും ഇത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നും ആരോഗ്യ വിഭാഗം പരിശോധിച്ച് ജല അഥോറിറ്റി അധികൃതരെ ഇക്കാ ര്യം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ഫോർട്ട്കൊച്ചി സബ് കളക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
പരാതിയിൽ രണ്ടാഴ്ചക്കകം പരിഹാരമുണ്ടാക്കാമെന്ന സബ് കളക്ടറുടെ ഉറപ്പിൽ പരാതിക്കാർ മടങ്ങുകയായിരുന്നു. പി.കെ. ഷിഫാസ്, ടി.എ. സുധീർ, മജീദ് തുരുത്തി എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകൾ ഉൾപെടെയുള്ളവർ പ്രതിഷേധവുമായി എത്തിയത്.