മുൻ മന്ത്രി ടി.എച്ച്. മുസ്തഫയുടെ പേരിൽ പട്ടിമറ്റത്ത് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് തുറക്കുന്നു
1515486
Wednesday, February 19, 2025 3:29 AM IST
കിഴക്കമ്പലം: മുൻ മന്ത്രി ടി.എച്ച്. മുസ്തഫയുടെ പേരിൽ പട്ടിമറ്റത്ത് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് തുറക്കുന്നു. ടി.എച്ച്. മുസ്തഫയുടെ ഓർമയ്ക്കായി പട്ടിമറ്റത്ത് ടി.എച്ച്. മുസ്തഫ ഭക്ഷ്യസുരക്ഷാ പ്രിയദർശിനി സൂപ്പർമാർക്കറ്റ് ശനിയാഴ്ച രാവിലെ 10ന് പ്രിയദർശിനി ട്രസ്റ്റ് രക്ഷാധികാരി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.
ബെന്നി ബഹനാൻ എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, എംഎൽഎമാരായ മാത്യു കുഴൽ നാടൻ, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, മുൻ എംഎൽഎ എം.എം. മോനായി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിന് പുറത്തുനിന്നുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവന്ന് പ്രിയദർശിനി സൂപ്പർമാർക്കറ്റിന്റെ കാർഡ് എടുത്തിട്ടുള്ള മുഴുവൻ അംഗങ്ങൾക്കും സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതോടനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ എ.പി. കുഞ്ഞു മുഹമ്മദ്,സെക്രട്ടറി എ.എസ്. മക്കാർ കുഞ്ഞ്, ഹനീഫ കുഴുപ്പിള്ളി, ചാക്കോ പി. മാണി, വി.എം. മുഹമ്മദ്, എം.പി. ജോസഫ്, അനിസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ടി.എച്ച്. മുസ്തഫ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന കാലത്താണ് മാവേലി സ്റ്റോർ സംസ്ഥാനത്ത് നടപ്പിലാക്കിയത്.