ഗാന്ധിയാത്രാ പ്രദര്‍ശനം സമാപിച്ചു
1515483
Wednesday, February 19, 2025 3:29 AM IST
കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടന്ന "യൂ ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മീ' കലാപ്രദര്‍ശനം സമാപിച്ചു.
പ്രദര്‍ശനം ഒരുക്കിയ കവി പി.എന്‍. ഗോപീകൃഷ്ണൻ, ഫോട്ടോഗ്രഫര്‍ സുധീഷ് എഴുവത്ത്, ചിത്രകാരന് മുരളി ചീരോത്ത് എന്നിവർക്ക് പ്രഫ. എം.കെ. സാനു ഫലവൃക്ഷത്തൈകള്‍ സമ്മാനിച്ചു.
പ്രദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി അക്കാദമി വളപ്പില്‍ വൃക്ഷത്തൈ നട്ടു. ഷാജി ജോര്‍ജ് പ്രണത, കെ.എ. രാജേഷ്, ജോഷി ഡോണ്‍ ബോസ്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.