പള്ളുരുത്തിയിൽ തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി
1515417
Tuesday, February 18, 2025 10:35 PM IST
പള്ളുരുത്തി: എം.കെ. അർജുനൻ മാസ്റ്റർ മൈതാനത്തിന് സമീപം തമിഴ്നാട് സ്വദേശിയായ ശെൽവമണി(53)യെ മരിച്ചനിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ സമീപത്തെ ഓട്ടോ തൊഴിലാളികളാണ് ശെൽവമണി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടർന്ന് പള്ളുരുത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി മൈതാനത്തും പരിസരത്തുമാണ് കിടന്നിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.