മഹാരാജാസ് കോളജില്‍ നവീകരിച്ച സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ഇന്ന്
1511007
Tuesday, February 4, 2025 6:50 AM IST
കൊച്ചി: മഹാരാജാസ് കോളജിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിന്റെയും പുതിയ കംപ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയാകും.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ. സുധീര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ പി. വിഷ്ണു രാജ് തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 6.5 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനത്തില്‍ സിന്തറ്റിക് ട്രാക്ക് നവീകരിച്ചത്.