പൂർവ വിദ്യാർഥി സംഗമം
1510773
Monday, February 3, 2025 7:05 AM IST
കളമശേരി: കളമശേരി ഗവ.ഹൈസ്കൂളിൽ നിന്ന് 1985ൽ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്നു. എസ്എസ്എൽസി പരീക്ഷ എഴുതിയതിന്റെ നാൽപ്പതാം വാർഷികം ആഘോഷിക്കാനാണ് അവർ കളമശേരി ബെയ്ത്ത് കൺവൻഷൻ സെന്ററിൽ ഒത്തുചേർന്നത്.
കെജിഎസ് സുകൃതം@40 എന്ന പേരിൽ സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമം പഴയ കാല അധ്യാപകർ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ വി.എ. സക്കീർ ഹുസൈൻ അധ്യക്ഷനായി. ചടങ്ങിൽ ടീച്ചർമാർക്ക് ഗുരുദക്ഷിണ നൽകി ആദരിച്ചു. എം.എച്ച്. മീനാക്ഷി, അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ, അബ്ദുൾ കലാം എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.